തിരുവനന്തപുരം: അട്ടപ്പാടി ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങള്‍ക്കാണ് സഹായധനം ലഭിക്കുക.
2017 മുതല്‍ 2019 വരെ റിപ്പോര്‍ട്ട് ചെയ്ത ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് നഷ്ടപരിഹാരം.
നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന് സഹായധനം നല്കാന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുഞ്ഞുങ്ങള്‍ മരിച്ച കുടുംബങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. പാലക്കാട് കളക്ടര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.