തൃശൂർ: സിപിഎമ്മിനെ പരിഹസിച്ച് തൃശൂരില്‍ കെഎസ്യുവിന്റെ പ്രതിഷേധ തിരുവാതിര. സെറ്റും മുണ്ടും ഉടുത്ത് തൃശൂര്‍ കളക്ട്രേറ്റിന് മുന്നിലാണ് കെഎസ്യു തിരുവാതിര കളിച്ചത്.
കോവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനത്തിന് കളക്ടര്‍ അനുമതി നല്കിയ നടപടിക്കെതിരെ പ്രതിഷേധവുമായിട്ടാണ് തിരുവാതിര സംഘടിപ്പിച്ചത്.
കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങളെ എകെജി സെന്ററില്‍ നിന്നുള്ള ഉത്തരവിനനുസൃതമായി പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലേക്ക് മാറ്റിയെന്ന് കെഎസ്യു നേതാക്കള്‍ ആരോപിച്ചു