ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നായികയായ എത്തുന്ന ചിത്രം ‘ഗെഹ്‍രൈയാന്‍’ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. ശകുൻ ബത്രയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ദീപിക പദുക്കോണിന് ഏറെ പ്രതീക്ഷയുമുണ്ട്. ‘ഗെഹ്‍രൈയാന്‍’ എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോൾ ഇതാ ദീപികയുടെ ഒരു ഫോട്ടോഷൂട്ടാണ് നവമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത്.
ദീപിക പദുക്കോണ്‍ തന്റെ ഫോട്ടോഷൂട്ടിനായി ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്ന ചുവപ്പ് വസ്‍ത്രമാണ്. ‘ഗെഹ്‍രൈയാന്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഫോട്ടോഷൂട്ട്. ദീപിക പദുക്കോണിന്റെ ഫോട്ടോഷൂട്ട് എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ ഹിറ്റായിരിക്കുകയാണ്. സിദ്ധാന്ത് ചതുര്‍വേദിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
ധര്‍മ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കബീര്‍ കത്‍പാലിയ, സവേര മേഹ്‍ത എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിതേഷ് ഭാട്യയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.