കൊച്ചി: 37 കാരിയായ ഭർത്യമതിയായ യുവതി 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി.എറണാകുളം പുത്തൻവേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരൻ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ പ്രകാരം കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി യുവതിയുടെ വീട്ടിൽ കളിക്കാൻ പോകുമ്പോൾ ആരുമില്ലാത്ത സമയത്തൊക്കെ തന്നെ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ പരാതി.
ആദ്യ കുർബാനയാനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താൻ നേരിടുന്നത് ൈലംഗിക പീഡനമാണെന്നത് 13 കാരൻ തിരിച്ചറിയുന്നത്. ഇതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
ആൺകുട്ടിയിൽ നിന്ന് വീട്ടമ്മ പണം അപഹരിച്ചതായും പരാതിയുണ്ട്.
യുവതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. യുവതി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.