മധ്യ കേരളത്തിലെ ഗുണ്ടാനേതാവായ പല്ലന്‍ ഷൈജുവിനെ കാപ്പ ചുമത്തി പോലീസ് നാടുകടത്തി. സംസ്ഥാനത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് കേസുകൾ തുടങ്ങി അനവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, ‘വയനാട് സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കേരളത്തിനു പുറത്ത് ഗുണ്ടല്‍പേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസില്‍ കഞ്ചാവ് കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടയാളാണ് ഷൈജു.തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പഴയ കൊട്ടേഷന്‍ ഗുണ്ടാസംഘം നേതാവ് കൂടിയായിരുന്നു. പിന്നീട് കുഴല്‍പ്പണം തട്ടുന്ന സംഘത്തിലെ നേതാവായി തൃശ്ശൂരില്‍ നിന്നും കൊടകര പന്തല്ലൂരിലേക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇയാൾ താമസം മാറുകയായിരുന്നു.