ദുബായിലെ മലയോര പ്രദേശമായ ഹത്തയെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള വികസന പദ്ധതികളുടെ മേല്‍നോട്ടത്തിനായി സുപ്രീം കമ്മിറ്റിയെ നിയമിച്ചു.ഇത് സംബന്ധിച്ച് നടപടികള്‍ ആരംഭിക്കാന്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്ദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ദുബായിലെ മലയോര പ്രദേശമായ ഹത്തയെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
പദ്ധതിയുടെ മേല്‍ നോട്ടത്തിന് സുപ്രീം കമ്മിറ്റി രൂപീകരിക്കാനും ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദ്ദേശം നല്‍കി. ഒമാനുമായി അതിര്‍ത്തി പങ്കിടുന്ന ഹത്ത നിലവില്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നാണ്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രദേശത്തെ മികച്ചതാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹത്തയെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളുേടേയും ഉത്തരവാദിത്വം പുതിയ കമ്മിറ്റിക്കായിരിക്കും.
പ്രദേശത്തെ പരിസ്ഥിതിക്കും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്കും കോട്ടം സംഭവിക്കാതെയുള്ള വികസനമാണ് ഹത്തയില്‍ നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ മൗണ്ടന്‍ ബൈക്കിംഗ്, കയാക്കിംഗ് തുടങ്ങിയവക്ക് പേരു കോട്ട ഹത്തയില്‍ പുതിയ തടാകം, ടൂറിസ്റ്റ് ബീച്ച്, മൗണ്ടന്‍ റെയില്‍വേ തുടങ്ങിയവയും നിര്‍മ്മിക്കും. ഹോട്ടലുകളും 120 കിലോമീറ്റര്‍ സൈക്കിള്‍പാത നിര്‍മ്മാണവും പദ്ദതിയുടെ ഭാഗമാണ്. സൈക്കിളുകള്‍ക്കും ബൈക്കുകള്‍ക്കും പ്രത്യേകം കമ്ബാര്‍ട്ട്‌മെന്റുകള്‍ ഉള്ള ബസ് സര്‍വ്വീസ് അവതരിപ്പിക്കാനും പദ്ധതിയുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് യുഎഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ രാഷിദ് അല്‍ മക്തൂം ഹത്തയില്‍ സമഗ്രവികസന പദ്ധതി പ്രഖ്യാപിച്ചത്. പുതിയ കടല്‍ത്തീരം , തടാകം, പര്‍വ്വത ചരിവുകളിലൂടെയുള്ള ഗതാഗത സംവിധാനം , ഹോട്ടല്‍ സൗകര്യങ്ങള്‍, സൈക്കിള്‍ പാതകള്‍ തുടങ്ങിയവയെല്ലാം അദ്ദഹത്തിന്റെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഹത്തയിലെ ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള സാമ്ബത്തിക വികസന മാതൃകയാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.