ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനമാണ്. ഒമിക്രോൺ ബാധിതരുടെ എണ്ണം 10,050 ആയി. 19,60,954 സാംപിളുകളാണ് പരിശോധിച്ചത്. ഇരുപത് ലക്ഷം പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
മൂന്നാം തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഇത് രാജ്യത്തെ വാക്സിനേഷന്‍ വിതരണത്തിന്‍റെ ഗുണഫലമാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 160 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാൻ ഇതുവരെ ഇന്ത്യക്കായിട്ടുണ്ട്. 488 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,88,884 ആയി. 2,42,676 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 93.31 ശതമാനമായി. ഇതുവരെ 3,63,01,482 പേർ രാജ്യത്ത് കോവിഡ് മുക്തരായിട്ടുണ്ട്.
മഹാരാഷ്ട്ര (48,270), കർണാടക (48,049), കേരളം (41,668), തമിഴ്നാട് (29,870), ഗുജറാത്ത് (21,225) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. ദേശീയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 61.16 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.