ആലപ്പുഴ: അമ്പലപ്പുഴ കരൂര്‍ കേന്ദ്രീകരിച്ച് ആളൊഴിഞ്ഞ വീട്ടില്‍ വ്യാജ മദ്യ നിര്‍മ്മാണം നടത്തിയ സംഘത്തിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായി.അമ്പലപ്പുഴ കരൂര്‍ രോഹിണി നിവാസില്‍ ശ്രീകുമാറിന്റെ മകന് ശ്രീരാജ് (29), പുന്നപ്ര വടക്കു പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പുത്തന്‍ചിറയില്‍ പി.എ.ഷിബു (44) എന്നിവരെയാണ് തമിഴ്നാട് പൊള്ളാച്ചിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത്.
നിര്‍മ്മിച്ച മദ്യം ബോട്ടിലുകളില്‍ നിറച്ച് ലേബല്‍ ചെയ്യാന്‍ ആവശ്യമായ സ്റ്റിക്കര്‍, ഹോളോഗ്രാം, കുപ്പികള്‍ എന്നിവ തമിഴ്നാട്ടില്‍ നിന്നു ഇടനിലക്കാരെ വെച്ചുകൊണ്ടാണ് ഇറക്കുമതി ചെയ്തത്. നിര്‍മ്മിച്ചു കുപ്പിയിലാക്കിയ മദ്യം ചെറുകിട കച്ചവടക്കാര്‍ മുഖേന ജില്ലക്ക് പുറത്തും ,ജില്ലയിലെ വിവിധ സ്ഥലങ്ങളിലും കച്ചവടം നടത്തിയിരുന്നതായി പ്രതികള്‍ പോലീസിനെ അറിയിച്ചു.
ഇതേ കേസില്‍ തന്നെ മനോജ്,രാഹുല്‍ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ തമിഴ്നാട്ടിൽ നിന്നു ലോക്ക് ഡൗണ്‍ സമയം മുതല്‍ കാലിത്തീറ്റ ഇറക്കുമതിയുടെ മറവില്‍ സ്പിരിറ്റ് എത്തിച്ച് വ്യാജമായി മദ്യം നിര്‍മ്മിക്കുകയായിരുന്നു. കേരളത്തില്‍ ആവശ്യക്കാര്‍ കൂടുതല്‍ ഉള്ള “ഡാഡി വിത്സന് റം, എം.സി. ബ്രാണ്ടി എന്നിവയായിരുന്നു നിര്‍മ്മിച്ചിരുന്നത്.