തിരുവനന്തപുരം: രവീന്ദ്രന്‍ പട്ടയവിവാദത്തില്‍ റവന്യൂവകുപ്പിനെ പ്രതികൂട്ടിലാക്കി പരസ്യപ്രസ്താവന നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സിപിഐ വിശദീകരണം തേടും. ഭൂവുടമകള്‍ക്ക് അനുകൂലമായ ഉത്തരവിനെ ചോദ്യം ചെയ്ത ശിവരാമന്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിശദീകരണം തേടുന്നത്. അടുത്ത സംസ്ഥാന നിര്‍വാഹകസമിതി ശിവരാമന് നോട്ടീസ് നല്‍കും
സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തെ പിന്‍തുണയ്ക്കേണ്ട സിപിഐഎം ജില്ലാ സെക്രട്ടറി അതിനെ എതിര്‍ത്തു പറഞ്ഞതാണ് തീരുമാനം വിവാദത്തിലാക്കിയതെന്നാണ് പാര്‍ട്ടി കരുതുന്നത്. സിപിഐഎം റവന്യൂവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശനം ഉന്നയിച്ചതില്‍ സിപിഐഎം സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്. റവന്യൂമന്ത്രിയോടോ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടോ ആലോചിക്കാതെയായിരുന്നു ശിവരാമന്‍റെ വിമര്‍ശനം.
അതേസമയം പട്ടയങ്ങൾ റദ്ദാക്കിയ നടപടി സിപിഐഎം- സിപിഐ കുടിപ്പകയുടെ ഭാഗമെന്ന് മുൻ അഡീഷണൽ തഹസിൽദാർ എം ഐ രവീന്ദ്രൻ പ്രതികരിച്ചു. തന്നെ വ്യാജനാക്കിയത് വി എസ് അച്യുതാനന്ദനാണ്. മൂന്നാറിലെ രണ്ട് പാർട്ടി ഓഫീസുകൾക്കും പട്ടയം നൽകിയത് താനാണ്. വ്യാജപട്ടയമെന്ന് പറയുന്നതിന് മുൻപ് നിയമപരമായി അന്വേഷണം നടത്തണം. എല്ലാ പട്ടയങ്ങളും അനുവദിച്ച് നൽകിയത് നിയമാനുസൃതമായിയാണ്. സർക്കാർ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് എം ഐ രവീന്ദ്രൻ പറഞ്ഞു.
അതിനിടെ വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം സിപിഐ പോര് രൂക്ഷമാക്കുകകായാണ്. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമപരമായി നൽകിയതാണ് ഈ പട്ടയങ്ങളെന്ന് എം എം മണി പ്രതികരിച്ചു. പട്ടയങ്ങൾ റദ്ദാക്കുന്നതിൻ്റെ പേരിൽ മൂന്നാറിലെ പാർട്ടി ഓഫിസിനെ തൊടാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിൻ്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു.
ജനയുഗം ഗുരുനിന്ദ നടത്തിയെന്ന് ഫേസ്ബുക്കില്‍ പരസ്യവിമര്‍ശനം ഉന്നയിച്ചതിന് സെപ്റ്റംബറില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ ശിവരാമനെ താക്കീത് ചെയ്തിരുന്നു. അഞ്ചുമാസത്തിനിടെ പാര്‍ട്ടിയെ വീണ്ടും ശിവരാമന്‍ പ്രതിസന്ധിലാക്കിയതിനെ സംസ്ഥാന നേതൃത്വം ഗൗരവമായാണ് കാണുന്നത്. പ്രതിപക്ഷം പോലും വിമര്‍ശനമുന്നയിക്കാത്ത പ്രശ്നത്തില്‍ ശിവരാമന്‍റെ പരസ്യവിമര്‍ശനം ഇത്തവണ കടുത്ത നടപടിക്ക് ഇടയാക്കിയേക്കാം.