മലയാളികളുടെ “ഭക്ഷണഭ്രാന്ത്’ മനസിലാക്കിയ അയല്‍സംസ്ഥാനക്കാര്‍ ആവും വിധം വ്യാജന്മാരെ ഇങ്ങോട്ടിറക്കുമതി ചെയ്യുന്നു. ഹോര്‍മോണ്‍ കുത്തിവച്ച കോഴി, അമോണിയ കലര്‍ത്തിയ മത്സ്യം, കീടനാശിനികള്‍ വിതറിയ പഴങ്ങളും പച്ചക്കറികളും, കലര്‍പ്പ് ചേര്‍ന്ന എണ്ണ, കൃത്രിമ പാല്, മായം കലര്‍ന്ന തേയിലപ്പൊടി, അശുദ്ധമായ കുടിവെള്ളം. ഇതൊക്കെ ധാരാളമാണ് മലയാളികളുടെ ആരോഗ്യത്തെ നിലംപരിശാക്കാന്‍.
ആഹാരപദാര്‍ഥങ്ങളിലെ മായവും വിഷച്ചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്നം.ഭാവിയില്‍ കാന്‍സറോ ജീവിത ശൈലി രോഗങ്ങളോ ഉണ്ടാകുമ്പോള്‍ എന്തിന് അദ്ഭുതപ്പെടുന്നു? ഭക്ഷണം പാകം ചെയ്യാന്‍ മടി!വീട്ടില്‍ ശുദ്ധഭക്ഷണം പാകപ്പെടുത്തുന്നതിനു മലയാളിക്കു മടിയാണ്. പറ്റുമെങ്കില്‍ ഭക്ഷണം ഹോട്ടലിലോ അല്ലെങ്കില്‍ പാഴ്സലോ ആക്കി ശീലമായി.അങ്ങനെ പോകുന്നു ഇവിടത്തെ ഭക്ഷണ വികൃതികള്‍. വീട്ടിലെ പറന്പില് പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വിഷമില്ലാത്ത ഭക്ഷണം പാകപ്പെടുത്തി കഴിക്കുന്ന നമ്മുടെ പഴയ കാലം പോയി മറഞ്ഞു . ജീവിതശൈലീരോഗങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുന്ന 62 ശതമാനം മരണവും ജീവിതശൈലീ രോഗങ്ങള്‍ മൂലമാണ്.