തൃശൂർ: സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്ന് ശാസ്ത്രീയ രീതി പിന്തുടർന്നാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്സിന് വിതരണത്തില്‍ കേരളമാണ് രാജ്യത്ത് ഒന്നാമത്. കോവിഡിനെ നേരിടാന്‍ ഏറ്റവും ഫലപ്രദവും ശാസ്ത്രീയവുമായ മാര്‍ഗം വാക്സിനേഷന് തന്നെയാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായ രീതി പിന്തുടര്ന്നാണ് സിപിഎം സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താനായി ചൈന ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചില വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ചൈനയെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചാല്‍ സിപിഎം അതിനെ വിമര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, സിപിഐഎം സമ്മേളനങ്ങളെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമ്മേളനങ്ങള്‍ നടക്കുന്നതെന്നാണ് കോടിയേരി പറഞ്ഞത്.