കൊച്ചി: പതിനേഴുകാരിയെയും, കൂട്ടുകാരിയയെയും നിരന്തരം പിന്തുടർന്ന് അശ്ലീല വർത്തമാനങ്ങളും ചേഷ്ടകളും കാണിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ചാലക്കുടി കൊച്ചുകടവ് സ്വദേശി മൂലമ്പിള്ളി വീട്ടിൽ സഹീറിനെയാണ് (41) പെരുമ്പാവൂർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പതിനേഴുകാരിയെയും, കൂട്ടുകാരിയെയും പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ വച്ച് പ്രതി സ്കൂട്ടറിൽ പിന്തുടർന്ന് ചെന്ന് അശ്ലീല വർത്തമാനങ്ങളും ചേഷ്ടകളും കാണിക്കുകയായിരുന്ന.
തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൃത്യത്തിന് ഉപയോഗിച്ച ആക്ടീവ സ്കൂട്ടർ പ്രതിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തത്.