അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഇതുമൂലം സമാന്തരമായുള്ള ദൂരക്കാഴ്ച കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
യുഎഇയുടെ നിരവധി കിഴക്കന്‍ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടുമാണ് വൈകിട്ട് നാലു മണി വരെ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.