ചാനൽ ഫൈവ്ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച്, രാജീവ്നാഥ് സംവിധാനം ചെയ്യുന്ന “ഹെഡ്മാസ്റ്റർ ” തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂറിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യനാളുകളിൽ, സ്കൂൾ അദ്ധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്.
അത്തരത്തിൽ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടിവന്ന ഒരദ്ധ്യാപകന്റെ ജീവിത കാഴ്ച്ചകളിലൂടെയാണ് ചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്. മലയാളത്തിലെ ഏഴ് പ്രഗത്ഭ സംവിധായകർ ഒത്തുചേരുന്ന ചിത്രമെന്ന സവിശേഷതയും ഹെഡ്മാസ്‌റ്ററിനുണ്ട്. ചിത്രം സംവിധാനം ചെയ്യുന്ന രാജീവ്നാഥിനൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് ശ്രീലാൽ ദേവരാജ് (സുഭദ്രം), തിരക്കഥാകൃത്ത് കെ ബി വേണു (ആഗസ്റ്റ് ക്ളബ്ബ്), നടന്മാരായ മധുപാൽ, ശങ്കർ രാമകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഷിബു ഗംഗാധരൻ (പ്രെയ്സ് ദി ലോർഡ്, രുദ്രസിംഹാസനം), ആർട്ട് ഡയറക്ടർ ആർ കെ ( അന്തിവെയിലിലെ പൊന്ന്, ഫുട്ബോൾ ) തുടങ്ങിയവർ ഒത്തുചേരുന്നു.
ആർ കെ തന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50ാം വർഷത്തിലെത്തി നില്ക്കുകയാണെന്ന അസുലഭനേട്ടവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. അതുപോലെ കാവാലം ശ്രീകുമാർ ആദ്യമായി സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹെഡ്മാസ്റ്ററിന് സ്വന്തം. തമ്പി ആന്റണി, ബാബു ആന്റണി, ദേവി (നടി ജലജയുടെ മകൾ ), സഞ്ജു ശിവറാം, ജഗദീഷ്, മധുപാൽ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, കഴക്കൂട്ടം പ്രേംകുമാർ, ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ), കാലടി ജയൻ, പുജപ്പുര രാധാകൃഷ്ണൻ, മഞ്ജു പിള്ള, സേതുലക്ഷ്മി, മിനി, ജയന്തി എന്നിവർ അഭിനയിക്കുന്നു.
ബാനർ – ചാനൽ ഫൈവ് , സംവിധാനം – രാജീവ് നാഥ് , നിർമ്മാണം – ശ്രീലാൽ ദേവരാജ്, തിരക്കഥ – രാജീവ് നാഥ് , കെ ബി വേണു, ഛായാഗ്രഹണം – പ്രവീൺ പണിക്കർ, എഡിറ്റിംഗ് – ബീനാപോൾ, ഗാനരചന – പ്രഭാവർമ്മ, സംഗീതം – കാവാലം ശ്രീകുമാർ , ആലാപനം – പി ജയചന്ദ്രൻ , നിത്യ മാമ്മൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഷിബു ഗംഗാധരൻ , പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, കല- ആർ കെ , കോസ്റ്റ്യും – തമ്പി ആര്യനാട്, ചമയം – ബിനു കരുമം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ മണക്കാട്, സ്റ്റിൽസ് – വി വി എസ് ബാബു, പി ആർ ഓ -അജയ് തുണ്ടത്തിൽ.