മോഹൻലാലും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന ബ്രോഡാഡി സിനിമയിലെ ടൈറ്റിൽ സോങ് റിലീസ് ചെയ്തു. ദീപക് ദേവാണ് സംഗീത സംവിധാനം.‘വന്നു പോകും,’ എന്ന വരിയിൽ തുടങ്ങുന്ന പാട്ട് ആലപിച്ചിരിക്കുന്നത് മോഹൻലാലും പൃഥ്വിരാജും ചേർന്നാണ്.ഈ മാസം 26നാണ് ബ്രോ ഡാഡി റിലീസ് ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസിനെത്തും.
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീജിത്ത് ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.