സൂര്യ നായകനായ ചിത്രം ജയ് ഭീമിന്റെ ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തുവിട്ടു.സീൻ റോള്‍ദാനാണ് ചിത്രത്തിന്റെ സംഗീത സംവിധാാനം നിര്‍വഹിച്ചത്. ‘ജയ് ഭീം’ ചിത്രത്തില്‍ മലയാള നടി ലിജോ മോള്‍ ജോസായിരുന്നു പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തിയത്. ലിജോ മോള്‍ ജോസിന് ചിത്രത്തിലെ അഭിനയത്തിലെ ഏറെ പ്രശംസ ലഭിച്ചിരുന്നു.
കഴിഞ്ഞവർഷം ആമസോണിൽ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. 1993-95 കാലഘട്ടത്തിൽ തമിഴ്നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം നിർമിച്ചത്. ഇരുളവിഭാഗക്കാര്‍ നേരിട്ട പോലീസ് ക്രൂരതയ്‌ക്കെതിരേ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതകഥ കൂടിയായിരുന്നു ചിത്രം പറഞ്ഞത്.
‘ജയ് ഭീമെ’ന്ന ചിത്രം 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മിച്ചത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.