സൂര്യ നായകനായി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എതര്‍ക്കും തുനിന്തവൻ’.ചിത്രത്തിലെ ‘സുമ്മാ സുര്‍ന്ന്’ എന്ന് തുടങ്ങുന്ന ഗാനമാണ് ഏറ്റവുമൊടുവില്‍ പുറത്തുവിട്ടത്. ഗാനം ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചെയ്‍തിരുന്നു. ഇപോഴിതാ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
എസ് ശിവകാര്‍ത്തികേയനാണ് ചിത്രത്തിനായി ഗാനം എഴുതിയിരിക്കുന്നത്. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആലപിച്ചിരിക്കുന്നത് അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയുമാണ്.ശിവകാർത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിന്തവന്‍. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം.പ്രിയങ്ക അരുൾ ആണ് നായിക. വിനയ്, സത്യരാജ്, രാജ് കിരൺ എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FSunPictures%2Fvideos%2F1354873761695367%2F&show_text=0&width=560