കാസർകോട്: കാസര്‍ഗോഡ് ജില്ലയിലെ പൊതുപരിപാടികള്‍ വിലക്കിയുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പിന്‍വലിച്ചു. ഉത്തരവിറക്കി മൂന്ന് മണിക്കൂറിനുള്ളിലാണ് കളക്ടറുടെ നടപടി. ജില്ലയില്‍ ഇന്ന് 36.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ പരിശോധന നടത്തിയ 3098 പേരില്‍ 1135 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
നിശ്ചയിച്ച പരിപാടികൾ ഉൾപ്പെടെ അടിയന്തരമായി മാറ്റിവെക്കണമെന്നും ഉത്തരവിട്ടു. ജില്ലയിലെ മൂന്നുദിവസത്തെ ടിപിആർ ശരാശരി 30 കടന്നത് കണക്കാക്കിയാണ് നിർദേശമെന്നും ഉത്തരവിൽ വ്യക്തമാക്കി. തുടർന്ന് പ്രതിപക്ഷ സംഘടനകൾ പരിപാടികൾ റദ്ദാക്കി.
വിലക്ക് നിലനിൽക്കെ 185 പ്രതിനിധികളെ പങ്കെടുപ്പിച്ച് സിപിഎം ജില്ല സമ്മേളനം മടിക്കൈയിൽ വെള്ളിയാഴ്ച തുടങ്ങുന്നത് ചർച്ചയായി. രാത്രി ഒമ്പതുമണിയോടെ മുൻ ഉത്തരവ് കലക്ടർ പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാന പ്രകാരമാണ് നടപടിയെന്നാണ് കലക്ടറുടെ വാദം.