പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയ’ത്തിന്‍റെ റിലീസ് മാറ്റിവച്ചുവെന്ന പ്രചാരണം നിഷേധിച്ച് വിനീത് ശ്രീനിവാസൻ. സമൂഹമാധ്യമത്തിലൂടെയാണ് വിനീത് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതിന് പിന്നാലെയാണ് പ്രചാരണം ശക്തമായത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fofficial.vineethsreenivasan%2Fposts%2F481794113313060&show_text=true&width=500
‘സൺഡേ ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം ‘ഹൃദയം’ മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിൻ്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ‘ഹൃദയം’ കാണാൻ കാത്തിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തീയേറ്ററിൽ കാണാം’- വിനീത് അറിയിച്ചു.