തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാവും. അവശ്യസര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. 23,30 തീയതികളിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം.
രോഗവ്യാപനമേഖല അടിസ്ഥാനമാക്കി വിവാഹച്ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും. തീവ്രവ്യാപനമേഖലയില്‍ 20 പേര്‍ മാത്രം. മറ്റിടങ്ങളില്‍ 50 പേര്‍ വരെ പങ്കെടുക്കാം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. 10 മുതൽ 12 വരെയുള്ള ക്ലാസുകളും ഇനി ഓൺലൈനിലായിരിക്കും.
വെള്ളിയാഴ്ച മുതൽ സ്കൂളുകൾ ഉണ്ടായിരിക്കില്ല. ജില്ലകളിൽ രോഗികളുടെ എണ്ണം നോക്കി ജില്ലാ ഭരണകൂടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. മാളുകളും വ്യാപാര സ്ഥാപനങ്ങളും സ്വയം നിയന്ത്രിക്കണം. കോളജുകളും അടയ്ക്കാൻ സാധ്യതയുണ്ട്. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളെ സോണുകളായി തിരിക്കും. അതേസമയം, സമ്പൂർണ ലോക്ഡൗണും രാത്രികാല കർഫ്യൂവും ഉണ്ടാകില്ല.