കൊച്ചി: പതിനേഴുകാരിയെ പ്രണയം നടിച്ച് വശത്താക്കി പഴനിയിലെ ലോഡ്ജിലെത്തിച്ച് ബലാൽസംഘം ചെയ്ത കേസ്സിൽ പ്രതി അറസ്റ്റിൽ. അയ്യമ്പുഴ സ്വദേശി അലോഷ്യസ് സാജുവിനെയാണ്(20) നെടുമ്പാശ്ശേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഈ മാസമാദ്യമായിരുന്നു കേസ്സിനാസ്പദമായ സംഭവം.
പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതി പെൺകുട്ടിയെ പഴനിയിലെ ലോഡ്ജിൽ വച്ചും, ഊട്ടിയിലെ ലോഡ്ജിൽ വച്ചും, ഗുരുവായൂരിലെ ലോഡ്ജിൽ വച്ചും ബലാൽസംഘം ചെയ്യുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ല എന്ന അമ്മയുടെ പരാതിയിൽ കേസ്സെടുത്ത പോലീസ് തന്ത്രപൂർവം ഇവരെ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടി മറ്റൊരു പോക്സോ കേസ്സിലെയും ഇരയാണ്. പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രറ്റ്
കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പ്രതിക്കെതിരെ ഇൻഡ്യൻ ശിക്ഷാ നിയമപ്രകാരവും, പോക്സോ നിയമപ്രകാരവുമാണ് കേസ്സെടുത്തിരിക്കുന്നത്.