കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറിൻ്റെ ആരോഗ്യനില തൃപ്തികരം. അനുഷ ശ്രീനിവാസ അയ്യർ എന്ന വക്താവാണ് ഇക്കാര്യം അറിയിച്ചത്. ‘ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ സമ്മതം നല്‍കിയാല്‍ വീട്ടിലേക്ക് മടങ്ങാനാകും’ എന്നാണ് അനുഷ ശ്രീനിവാസ പറഞ്ഞത്.
ജനുവരി ഒന്‍പതിനാണ് ലതാ മങ്കേഷ്‌കറിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രണ്ട് ദിവസം മുന്‍പ് ലതാ മങ്കേഷ്‌കറിൻ്റെ ആരോഗ്യനില വഷളായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും ലതാജി ഐസിയുവില്‍ തുടരുകയാണെന്നും വേഗം നാട്ടിലേക്ക് മടങ്ങുന്നതിനായി എല്ലാവരും പ്രാര്‍ഥിക്കുകയെന്നും അയ്യര്‍ പറഞ്ഞു. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ തൻ്റെ പാട്ട് കരിയര്‍ ആരംഭിക്കുന്നത് 13ാം വയസിലാണ്. ഇതിനകം വിവിധ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്