കോഴിക്കോട്: പന്തീരാങ്കാവ് സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ടയാളെ വശീകരണക്കെണിയൊരുക്കി ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്നവീഡിയോ എടുത്ത് ഭീഷണി.ശേഷം പണം കവരുകയും ചെയ്തു.കേസില്‍ രണ്ടുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയോടെയാണ് യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസില്‍ ഇരിങ്ങല്ലൂരിലെ ഫ്ളാറ്റിലേക്ക് കാസര്‍കോട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തിയത്. മുറിയില്‍ പ്രവേശിച്ച ഉടന്‍ ഭര്‍ത്താവെന്നവകാശപ്പെട്ട് മറ്റൊരാള്‍ എത്തുകയും ഇരുവരും ചേര്‍ന്ന് വിളിച്ചു വരുത്തിയ ആളെ മര്‍ദിച്ചതായും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കൂടാതെ ,കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈല്‍ഫോണും 1500 രൂപ ഗൂഗിള്‍പേ വഴിയും തട്ടിയെടുത്തതായി യുവാവിന്റെ പരാതിയിലുണ്ട്. മാനന്തവാടി വേമം ചീരക്കാട് വീട്ടില്‍ എം. ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കല്‍ നജു മന്‍സിലില്‍ ഫൈജാസ് (30) എന്നിവരാണ് പിടിയിലായ പ്രതികൾ.