ലക്‌നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഗൊരഖ്പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ആസാദ് വ്യാഴാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു.
34 കാരനായ ദളിത് നേതാവിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഗൊരഖ്പൂരില്‍ മത്സരം കടുക്കും. ഗൊരഖ്പൂരില്‍നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തില്‍ അഭ്യൂഹങ്ങൾ ഉണ്ടായിരിന്നു. പക്ഷെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി. പ്രഖ്യാപിച്ചപ്പോള്‍ ആ സാധ്യത അവസാനിച്ചു.
പ്രതിപക്ഷ കക്ഷികളായ എസ്.പിയും കോണ്‍ഗ്രസും ബി.എസ്.പിയും യോഗിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമോ അതോ ചന്ദ്രശേഖര്‍ ആസാദിനെ പിന്തുണക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് ആസാദിനെ പിന്തുണക്കാനാണ് എല്ലാ സാധ്യതയും ഉള്ളത്.