ദുബായ്: വിസ്മയങ്ങളുടെ നഗരമായ ദുബൈ ലോകത്തെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപനം. 2022ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡിലാണ് ‘ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ്’ എന്ന പദവി ദുബൈ കൈവരിച്ചത്.ദുബായ് ഓപറയില്‍ ഷോ കാണാം, ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്ന് ഡൗണ്‍ടൗണ്‍ കാണാം, സ്വര്‍ണം, തുണിത്തരങ്ങള്‍, സുഗന്ധവ്യഞ്ജന സൂക്കുകള്‍ എന്നിവ സന്ദര്‍ശിച്ച് ദുബായ് ക്രീക്കില്‍ ചെലവഴിക്കാം തുടങ്ങിയവയും നഗരത്തിെന്‍റ ആകര്‍ഷണീയതകളായി വിലയിരുത്തുന്നു.
ആഗോളതലത്തിലെ പ്രമുഖ നഗരങ്ങളായ ലണ്ടന്‍, റോം, പാരിസ് അടക്കമുള്ളവയെ പിന്തള്ളിയാണ് നേട്ടം കൈവരിച്ചത്. വിനോദ യാത്രികരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, ചെയ്യാനാഗ്രഹിക്കുന്ന കാര്യം തുടങ്ങിയവയെ കണ്ടെത്തുന്നതിനുള്ള പുരസ്കാരമാണിത്. ചരിത്രവും ആധുനികതയും സംയോജിപ്പിച്ച നഗരം, ലോകോത്തര ഷോപ്പിങ് അനുഭവവും സാഹസികതയും ലഭ്യമാകുന്ന ഇടം എന്നീ വിശേഷണങ്ങളാണ് ദുബൈക്ക് നല്‍കിയിരിക്കുന്നത്.
മരുഭൂമിയിലെ മണ്‍കൂനകള്‍ക്ക് മുകളില്‍ ഹോട്ട് എയര്‍ ബലൂണില്‍ പൊങ്ങിക്കിടക്കാനും പാം ജുമൈറക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യാനുമുള്ള സൗകര്യവും എടുത്തു പറയുന്നുണ്ട്. കോവിഡ് ലോക്ഡൗണിെന്റ ഭാഗമായി അതിര്‍ത്തികള്‍ അടച്ച ശേഷം വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന ലോകത്തിലെ ആദ്യത്തെ നഗരങ്ങളിലൊന്നാണ് ദുബായ് എന്നതും ആരോഗ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നതും അവാര്‍ഡിെന്‍റ പട്ടികയില്‍ ഒന്നാമതെത്താന്‍ കാരണമായി. ശൈത്യകാലമാണ് നഗരം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയമെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.