ദുബായിലെത്തുന്നവർക്കായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ

ദുബായ്: വിസ്മയങ്ങളുടെ നഗരമായ ദുബൈ ലോകത്തെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപനം. 2022ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡിലാണ്​ ‘ബെസ്റ്റ്​ ഓഫ്​ ദ ബെസ്റ്റ്​ ഡെസ്റ്റിനേഷന്‍സ്​’ എന്ന പദവി ദുബൈ കൈവരിച്ചത്​.ദുബായ് ഓപറയില്‍ ഷോ കാണാം, ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്ന് ഡൗണ്‍ടൗണ്‍ കാണാം, സ്വര്‍ണം, തുണിത്തരങ്ങള്‍, സുഗന്ധവ്യഞ്ജന സൂക്കുകള്‍ എന്നിവ സന്ദര്‍ശിച്ച്‌​ ദുബായ് ക്രീക്കില്‍ ചെലവഴിക്കാം തുടങ്ങിയവയും നഗരത്തി‍െന്‍റ ആകര്‍ഷണീയതകളായി വിലയിരുത്തുന്നു.

ആഗോളതലത്തിലെ പ്രമുഖ നഗരങ്ങളായ ലണ്ടന്‍, റോം, പാരിസ്​ അടക്കമുള്ളവയെ പിന്തള്ളിയാണ്​ നേട്ടം കൈവരിച്ചത്​. വിനോദ യാത്രികരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്​ഥലങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, ചെയ്യാനാഗ്രഹിക്കുന്ന കാര്യം തുടങ്ങിയവയെ കണ്ടെത്തുന്നതിനുള്ള പുരസ്കാരമാണിത്​. ചരിത്രവും ആധുനികതയും സംയോജിപ്പിച്ച നഗരം, ലോകോത്തര ഷോപ്പിങ്​ അനുഭവവും സാഹസികതയും ലഭ്യമാകുന്ന ഇടം എന്നീ വിശേഷണങ്ങളാണ്​ ദുബൈക്ക്​ നല്‍കിയിരിക്കുന്നത്​. 

മരുഭൂമിയിലെ മണ്‍കൂനകള്‍ക്ക് മുകളില്‍ ഹോട്ട് എയര്‍ ബലൂണില്‍ പൊങ്ങിക്കിടക്കാനും പാം ജുമൈറക്ക്​ മുകളിലൂടെ സ്കൈഡൈവ് ചെയ്യാനുമുള്ള സൗകര്യവും എടുത്തു പറയുന്നുണ്ട്​. കോവിഡ് ലോക്​ഡൗണി‍െന്‍റ ഭാഗമായി അതിര്‍ത്തികള്‍ അടച്ച ശേഷം വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന ലോകത്തിലെ ആദ്യത്തെ നഗരങ്ങളിലൊന്നാണ് ദുബായ്  എന്നതും ആരോഗ്യ സുരക്ഷക്ക്​ മുന്‍ഗണന നല്‍കുന്നതും അവാര്‍ഡി‍െന്‍റ പട്ടികയില്‍ ഒന്നാമതെത്താന്‍ കാരണമായി. ശൈത്യകാലമാണ്​ നഗരം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയമെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്​.