ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ റെഡ്മിയുടെ ജനപ്രിതിക്ക് പ്രധാന കാരണം റെഡ്മി നോട്ട് വിഭാഗത്തിലെ സ്മാര്‍ട്ട്ഫോണുകളാണ്.ഈ വിഭാഗത്തിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകള്‍ അടങ്ങുന്ന റെഡ്മി നോട്ട് 11 സീരിസ് സ്മാര്‍ട്ട്ഫോണുകള്‍ ആഗോള വിപണിയില്‍ എത്തുന്നു. ഈ ഡിവൈസുകള്‍ ജനുവരി 26ന് ആഗോള വിപണിയില്‍ അവതരിപ്പിക്കും. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ പ്ലസ് എന്നീ മൂന്ന് മോഡലുകള്‍ ഉള്‍പ്പെടുന്ന സീരീസ് കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ചിരുന്നു.
റെഡ്മി നോട്ട് 11 സീരിസിന്റെ ഗ്ലോബല്‍ ലോഞ്ച് ഇവന്റ് ജനുവരി 26ന് ഇന്ത്യന്‍ സമയം വൈകിട്ട് 5:30ന് നടക്കും. ഈ ഇവന്റില്‍ വച്ച് ആഗോള വിപണിയില്‍ മൂന്ന് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ റെഡ്മി പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 11 സീരിസ് സ്മാര്‍ട്ട്ഫോണുകളുടെ ലോഞ്ച് തീയതി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് റെഡ്മി പുറത്ത് വിട്ടിരിക്കുന്നത്. ചൈനീസ് വേരിയന്റുകളില്‍ നിന്നും വ്യത്യസ്തമായ സവിശേഷതകളോടെ ആയിരിക്കും ഈ സ്മാര്‍ട്ട്ഫോണുകള്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കുന്നത്. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ പ്ലസ് എന്നിവയായിരിക്കും ഈ ഡിവൈസുകള്‍.
റെഡ്മി നോട്ട് 11 പ്രോ പ്ലസ്, റെഡ്മി നോട്ട് 11 സീരിസിലെ ഏറ്റവും വില കൂടിയ സ്മാര്‍ട്ട്ഫോണാണ്. ഈ സ്മാര്‍ട്ട്ഫോണില്‍ 120എച്ച്സെഡ് അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. 108എംപി പ്രൈമറി കാമറയും ഈ ഡിവൈസില്‍ ഷവോമി കൊടുത്തിട്ടുണ്ട്. ഡൈമന്‍സിറ്റി 920 പ്രോസസറിന്റെ കരുത്തിലാണ് സീരിസിലെ ഈ ടോപ്പ് എന്‍ഡ് മോഡല്‍ പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട്ഫോണില്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി ഷവോമിയുടെ ഏറ്റവും വേഗതയേറിയ ചാര്‍ജിങ് സാങ്കേതികവിദ്യയായ 120ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
റെഡ്മി നോട്ട് 11 സ്റ്റാന്‍ഡേര്‍ഡ് സ്മാര്‍ട്ട്ഫോണില്‍ 6.6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഉള്ളത്. 190എച്ച്സെഡ് റിഫ്രഷ് റേറ്റും എഫ്എച്ച്ഡി+ റെസല്യൂഷനുമുള്ള മികച്ചൊരു ഡിസ്പ്ലെയാണ് ഇത്. ഡിവൈസിന് കരുത്ത് നല്‍കുന്നത് 5ജി സപ്പോര്‍ട്ടുള്ള ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 810 എസ്ഒസിയാണ്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെയുള്ള വേരിയന്റുകളും ഈ സ്മാര്‍ട്ട്ഫോണിനുണ്ട്.
റെഡ്മി നോട്ട് 11 പ്രോ സ്മാര്‍ട്ട്ഫോണില്‍ 120എച്ച്സെഡ് റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് അമോലെഡ് പാനലാണ് ഉള്ളത്. ഈ ഡിസ്പ്ലെയില്‍ സ്ഥാപിച്ചിരിക്കുന്ന പഞ്ച്-ഹോള്‍ 16 എംപി സെല്‍ഫി കാമറയും നല്‍കിയിട്ടുണ്ട്. പിന് പാനലില്‍ 108 എംപി പ്രൈമറി കാമറയാണ് ഉള്ളത്. 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ കാമറയും 2 എംപി മാക്രോ സെന്‍സറും ഈ ഡിവൈസിന്റെ പിന് കാമറ സെറ്റപ്പില്‍ റെഡ്മി നല്‍കിയിട്ടുണ്ട്. റെഡ്മി നോട്ട് 11 പ്രോ പ്രവര്‍ത്തിക്കുന്നത് ഒക്ടാകോര്‍ ഡൈമെന്‍സിറ്റി 920 പ്രോസസറിന്റെ കരുത്തിലാണ്. 8 ജിബി വരെ റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും ഈ ഡിവൈസില്‍ ഉണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിട്ടുള്ളത്.