രാജ്യത്തിന്റെ വൈവിധ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തില്‍ ദേശീയ വിനോദസഞ്ചാര ദിനം നമ്മള്‍ ആഘോഷിക്കുന്നു. ഇത് ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്ന ഉദ്ദേശവും ഇതിനുണ്ട്. എല്ലാ വര്‍ഷവും ജനുവരി 25-ാം തിയ്യതിയാണ് ദേശീയ വിനോദ സഞ്ചാരദിനം ആഘോഷിക്കുന്നത്.
“ആസാദി കാ അമൃത് മഹോത്സവം” എന്നാണ് 2022 ലെ ദേശീയ വിനോദ സഞ്ചാര ദിനത്തിന്റെ തീം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമാണ് ഇതെന്നതിനാലാണ് ഈ തീം തിരഞ്ഞെടുത്തിരിക്കുന്നത്. 2021ലെ ദേശീയ ടൂറിസം ദിനത്തിന്റെ തീം ‘ദേഖോ അപ്നാ ദേശ്’ എന്നതായിരുന്നു.രാജ്യങ്ങളും സമൂഹങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത് മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും വിനോദ സഞ്ചാരരംഗം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള വിനോദസഞ്ചാരത്തിന്‍റെ സംഭാവന ഒരിക്കലും മാറ്റിനിര്‍ത്തുവാന്‍ സാധിക്കില്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ വിനോദ സഞ്ചാര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 1948-ല്‍ ഒരു ടൂറിസ്റ്റ് ട്രാഫിക് കമ്മിറ്റി സ്ഥാപിച്ചു. മുംബൈയിലും ഡല്‍ഹിയിലും ആസ്ഥാനമായുള്ള സ്വതന്ത്ര രാജ്യത്തെ ആദ്യത്തെ ടൂറിസം കമ്മിറ്റിയായിരുന്നു ഇത്. കമ്മിറ്റിയുടെ ജനപ്രീതി വര്‍ദ്ധിച്ചതോടെ ഹൈദരാബാദിലും ചെന്നൈയിലും കൂടുതല്‍ ഓഫീസുകള്‍ സ്ഥാപിക്കപ്പെട്ടു.
ടൂറിസത്തിന്റെ സാമ്പത്തിക പ്രാധാന്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞപ്പോള്‍, 1958-ല്‍ ഒരു പ്രത്യേക ടൂറിസം വകുപ്പ് സ്ഥാപിച്ചു, അത് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിനായിരുന്നു ഇതിന്റെ മേല്‍നോട്ടം. വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിപാലിക്കുകയും അവയുടെ ഭംഗിയിലേക്ക് ഔപചാരികമായി ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന തരത്തില്‍ അവയെ നല്ല നിലയില്‍ നിലനിര്‍ത്തുക എന്നതായിരുന്നു ഈ വകുപ്പിന്റെ ലക്ഷ്യം.
ആഫ്രിക്ക, ഓസ്‌ട്രേലിയ, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ. അവര്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു.എല്ലാ വര്‍ഷവും ടൂറിസം മന്ത്രാലയം ദേശീയ ടൂറിസം ദിനത്തില്‍ വ്യത്യസ്തമായ തീം പുറത്തിറക്കാറുണ്ട്.അത് ടൂറിസം മേഖലയുടെ വരാനിരിക്കുന്ന അജണ്ടയെ പ്രതിഫലിപ്പിക്കുന്നു.
2020-ലെ ദേശീയ ടൂറിസം ദിനത്തിന്റെ തീം “ടൂറിസവും ഗ്രാമവികസനവും” എന്നതായിരുന്നു. ടൂറിസം മന്ത്രാലയം ഗ്രാമീണ മേഖലയിലെ മെച്ചപ്പെട്ട ഉപജീവനമാര്‍ഗത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും, അതുവഴി പ്രാദേശിക സമൂഹങ്ങളില്‍ ടൂറിസം വിപുലീകരിക്കാന്‍ കഴിയും എന്നതായിരുന്നു എന്ന ലക്ഷ്യത്തിലായിരുന്നു ഇത് തിരഞ്ഞെടുത്തത്.