‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ’. അനശ്വര രാജനും അർജുൻ ആശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഈ മാസം ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഗ്രാമാന്തരീക്ഷത്തില്‍ നിന്ന് നഗരത്തിലെക്ക് വന്ന ഒരു പെണ്‍കുട്ടിയുടെ ആശങ്കകളും ആകാംഷകളും നിറച്ച ശാരു ഇന്‍ ടൗണ്‍ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വര്‍ഗീസാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ജസ്റ്റിനാണ് ഗാനം ആലപിച്ചിരിക്കുന്നത്.