തിരുവനന്തപുരം: എയർപോർട്ട് പീഡന കേസ് പ്രതി മധുസൂദന റാവു തുമ്പ പൊലീസ് സ്റ്റേഷനിൽ ഹാജരായി.സഹപ്രവർത്തക നൽകിയ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു മധുസൂദന റാവു.
ചീഫ് എയർപോർട്ട് ഓഫീസർ ആയിരുന്ന ജി മധുസൂദന റാവുവിന്റെ മൊബൈൽ ഫോൺ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസിന് കൈമാറണമെന്നും നിർദ്ദേശമുണ്ട്. ജനുവരി 31വരെ രാവിലെ 9 മണി മുതൽ അന്വേഷണസംഘത്തിന് പ്രതിയെ ചോദ്യം ചെയ്യാം.
എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിൽ തുമ്പ പൊലീസാണ് മധുസൂദന ഗിരി റാവുവിനെതിരെ കേസ് എടുത്തിരിക്കുന്നത്.