ദുബായ് : സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ദുബായ് സിലിക്കണ്‍ ഒയാസിസിലെ ഡി.ടെകും ഇന്ത്യ ഇന്നവേഷന്‍ ഹബ്ബും സഹകരിക്കുന്നു.ഇതുസംബന്ധിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറലും എക്‌സ്‌പോ 2020 ദുബെ ഇന്ത്യന്‍ ഡെപ്യൂട്ടി കമീഷണര്‍ ജനറലുമായ ഡോ. അമന്‍ പുരിയും കോണ്‍സല്‍ സിദ്ധാര്‍ഥ ബറൈലിയും ദുബൈ സിലിക്കണ്‍ ഒയാസിസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജുമാ അല്‍ മത്രൂഷിയുമായും സിലിക്കണ്‍ ഒയാസിസിലെ ടെക്‌നോളജി ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഗാനിം അല്‍ ഫലാസിയുമായും കൂടിക്കാഴ്ച നടത്തി.
ബിസിനസ് ടു ബിസിനസ് ഇവന്‍റുകളിലൂടെയും എലവേറ്റ്, പിച്ചിങ് സെഷനുകളിലൂടെയും ആഗോള നിക്ഷേപക സമൂഹത്തിന് മുന്നില്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളേയും നവീനാശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്ലാറ്റ്ഫോം രൂപപ്പെടുത്തുന്നതാണ് പദ്ധതി. എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യന്‍ പവലിയെന്‍റ ഭാഗമാണ് ഇന്ത്യ ഇന്നവേഷന്‍ ഹബ്. ഇന്ത്യയില്‍നിന്നുള്ള ഏറ്റവും പ്രശസ്തമായ 500 സ്റ്റാര്‍ട്ടപ്പുകളെയാണ് പവലിയനില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ദുബായ് സിലിക്കണ്‍ ഒയാസിസിെന്‍റ പൂര്‍ണ ഉടമസ്ഥതയിലുള്ളതാണ് ഡി.ടെക്. കോവര്‍ക്കിങ് സൗകര്യം, ബിസിനസ് ആക്‌സിലറേറ്ററുകള്‍, ആര്‍ ആന്‍ഡ് ഡി സൗകര്യങ്ങള്‍, ഇവന്‍റ് സ്‌പെയ്‌സുകള്‍, ലൈസന്‍സിങ് എന്നിവ ഉള്‍പ്പെടെ ഡിജിറ്റല്‍ ബിസിനസ് സജ്ജീകരണത്തിന് എല്ലാ പിന്തുണയും ഇത് നല്‍കുന്നുണ്ട്. സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്, ഡിജിറ്റലൈസേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നവേറ്റേഴ്സ് എന്നിവരെ ഡി.ടെക് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.