ഷാവോമി അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഷവോമി 11 ടി പ്രൊ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 6.67 ഇഞ്ച് അമൊഎല്‍ഇഡി സ്ക്രീന്‍ ഫുള്‍ എച്ച്ഡി റെസൊലൂഷനോട് കൂടിയാണ് വരുന്നത്. 120 ഹേര്‍ട്സാണ് റിഫ്രെഷ് റേറ്റ്. സ്നാപ്ഡ്രാഗണ്‍ 888 5 ജി ചിപ്സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 12 ജിബി റാമും (മൂന്ന് ജിബി വെര്‍ച്വല്‍ റാം) 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്.
ഫോണിന്റെ പ്രധാന ക്യാമറ 108 എംപിയാണ്. എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറയും അഞ്ച് എംപി ടെലിമാക്രൊ ക്യാമറയും പിന്നിലായി വരുന്നു. പ്രധാന ക്യാമറയില്‍ 8 കെ വീഡിയൊ 30 എഫ്പിഎസിലും 4 കെ വീഡിയോ 30/60 എഫ്പിഎസിലും ഷൂട്ട് ചെയ്യാന്‍ കഴിയും. 16 എംപിയാണ് സെല്‍ഫി ക്യാമറ.ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ പ്രധാന ക്യാമറ 108 മെഗാ പിക്സലാണ് (എംപി).
മൂന്ന് വേരിയന്റുകളിലായാണ് ഫോണ്‍ വിപണിയിലെത്തുന്നത്. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,999 രൂപയാണ് വില. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 41,999 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 43,999 രൂപയുമാണ് വില. മൂണ്‍ലൈറ്റ് വൈറ്റ്, സെലസ്റ്റിയല്‍ മാജിക്, മെറ്റിയോറൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാകും. ഷവോമി, ആമസോണ്‍ എന്നീ വെബ്സൈറ്റുകളിലും എംഐ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്.