തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിലായിരിക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. വൈകിട്ട് അഞ്ചിനാണ് യോഗം.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാർ, ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ കൊറോണ അവലോകന യോഗത്തിൽ പങ്കെടുക്കും.