കുതിരാൻ: കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറന്നേക്കും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തുരങ്കം ഗതാഗതസജ്ജമായതായി നിർമാണ കന്പനി അധികൃതർ അറിയിച്ചു. പാതയുടെ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അവസാന മിനുക്കുപണികൾ ഇന്നലെ വൈകീട്ടോടെ പൂർത്തീകരിച്ചു.ഇനി സംസ്ഥാന സർക്കാരിന്റെ തീരുമാനം അറിയിച്ചാൽ ഏതു നിമിഷവും തുരങ്കം തുറന്നു കൊടുക്കാമെന്ന് അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ കന്പനി അധികൃതർ കളക്ടർക്കു കൈമാറി.
944 മീറ്റർ നീളമുള്ള രണ്ടാം തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വളരെ വേഗതയിലാണു പൂർത്തീകരിച്ചത്. 2021 ജൂലൈ 31നായിരുന്നു ഒന്നാം തുരങ്കം തുറന്നു നൽകിയത്. ഒന്നാം തുരങ്കത്തിൽ നിന്നും വ്യത്യസ്ഥമായി രണ്ടാം തുരങ്കത്തിന്റെ ഉൾഭാഗം മുഴുവനായി ഗ്യാൻട്രി കോണ്‍ക്രീറ്റിംഗ് നടത്തിയിട്ടുണ്ട്.