തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ഒന്നു മുതല്‍ ഒന്‍പതാം ക്ലാസുവരെ രണ്ടാഴ്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. എല്ലാവര്ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കും. ഇത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി.
22 മുതല്‍ രണ്ടാഴ്ചത്തേക്ക് പത്ത് പതിനൊന്ന് ക്ലാസുകള്‍ മാത്രമായിരിക്കും ഓഫ് ലൈനായി നടക്കുക. എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകണം. ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്കൂള്‍ അടച്ചിടും. സ്കൂള്‍ ഓഫീസ് തുറന്നുപ്രവര്‍ത്തിക്കണം. 1 മുതല്‍ 9 വരെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും.
ഈ മാസം 22,23 തീയതികളിൽ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലും ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. സ്കൂളുകളിൽ ആരംഭിച്ച വാക്സിനേഷൻ ഡ്രൈവ് തടസമില്ലാതെ നടക്കുന്നുവെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം.
ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിന് ആവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തണം. ഓണ്‍ലൈൻ പഠനവുമായി ബന്ധപ്പെട്ട് കുട്ടികൾ അഭിമുഖീകരിക്കുന്ന പഠന സമ്മർദങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമെങ്കിൽ രക്ഷിതാക്കളുമായി ചേർന്ന് പ്രത്യേക കൗണ്‍സിലിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
വിദ്യാര്‍ഥികളുടെ പഠന പുരോഗതി അപ്പപ്പോള്‍ വിലയിരുത്തണം. മാര്‍ഗരേഖയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന കോവിഡ് അവലോകനയോഗത്തില്‍ ആയിരിക്കും അന്തിമതീരുമാനം ഉണ്ടാകുക.