തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സീനിയർ ഡോക്ടർമാർ ഉൾപ്പെടെ 51 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 14 പേർക്ക് രണ്ടാം തവണയാണ് രോഗബാധയുണ്ടാകുന്നത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ മെഡിക്കൽ കോളജിൽ കൊവിഡ് ബാധിച്ചത് 245 പേർക്ക്. ജൂനിയർ ഡോക്ടർക്ക്മാർക്കും സ്റ്റാഫ് നഴ്‌സിനും മെഡിക്കൽ വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് രണ്ടുപേരെ പരിശോധിച്ചാല്‍ അതില്‍ ഒരാള്‍ക്ക് പോസിറ്റീവ് ആകുന്ന സ്ഥിതിയാണിപ്പോള്‍. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ പുതുതായി 35 ക്ലസ്റ്ററുകള്‍ രൂപപ്പെടുകയും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കോവിഡ് ബാധിക്കുകയും ചെയ്തതോടെ തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്നാണ് വിലയിരുത്തല്‍.
ഒറ്റദിവസം കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയര്‍ന്നതോടെ ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായേക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം 44.2 ആയിരുന്ന ടി.പി.ആര്‍ ഇന്നലെ 47.8 ശതമാനായി കൂടി. ഇന്നലെ ജില്ലയില്‍ 6911 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതുവരെ സ്ഥിരീകരിച്ചതില്‍ ഉയര്‍ന്ന കണക്കാണിത്. 11 ദിവസത്തിനുള്ളില്‍ 38,260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.