മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി 20 ക്രിക്കറ്റ് ലീഗില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍. ബിഗ് ബാഷ് ലീഗിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടുന്ന താരം എന്ന റെക്കോഡാണ് മാക്‌സ്‌വെല്‍ വെടിക്കെട്ട് പ്രകടനത്തോടെ അടിച്ചെടുത്തത്. മാക്‌സ്‌വെൽ നേടിയ സെഞ്ച്വറിയുടെ ബലത്തിൽ ഹൊബാർട്ട് ഹരികെയിൻസിനെതിരെ മെൽബൺ സ്റ്റാർ 106 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കുകയും ചെയ്തു.
64 പന്തിൽ നിന്ന് 154 റൺസ് നേടിയ മാക്‌സ്‌വെലിനെ പുറത്താക്കാൻ ഹൊബാർട്ടിന്റെ ബൌളെഴ്സിന് ആയില്ല. നാല് സിക്‌സറുകളും 22 ബൗണ്ടറികളുമാണ് മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത്. 240.62 ആണ് സ്‌ട്രേക്ക് റൈറ്റ്.
ആദ്യം ബാറ്റ് ചെയ്ത മെൽബൺ സ്റ്റാർ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 273 റൺസ്. ബി.ബി.എല്ലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
മാക്‌സ്‌വെല്ലിന്റ 100-ാം ബി.ബി.എല്‍ മത്സരമാണിത്. മാര്‍ക്കസ് സ്‌റ്റോയിനിസിനെ കൂട്ടുപിടിച്ചാണ് മാക്‌സ്‌വെല്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സ്റ്റോയിനിസ് 31 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെ 75 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത മെല്‍ബണ്‍ സ്റ്റാര്‍സ് 29 ഫോറുകളും 10 സിക്‌സുകളുമാണ് നേടിയത്. ഹറികെയ്‌നിനുവേണ്ടി പന്തെറിഞ്ഞ എല്ലാ താരങ്ങളും കണക്കിന് തല്ലുവാങ്ങി. നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ സന്ദീപ് ലാമിച്ചാനെയാണ് ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്.