ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2,82,970 കോവിഡ് കേസുകൾ. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 18.9 ശതമാനം വർധന രേഖപ്പെടുത്തി. 8961 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 441 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 1,88,157 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,31,000 ആണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.79 ശതമാനത്തിൻ്റെ വര്‍ധനയാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.