കൊച്ചി: യുവതിയുടെ പരാതിയിന്മേൽ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലാണെന്നു സൂചന. ഇയാൾക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം സ്വദേശിനായായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്തിനെതിരേ പരാതി നല്‍കിയത്.
2020 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ ലൈഗിംക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.
വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പേ സാമൂഹികമാധ്യമങ്ങളില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരേ ‘മീടൂ’ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ഉന്നയിച്ചവരിലൊരാളാണ് ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്.