ഇന്ത്യന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റിനെക്കുറിച്ച് അറിയാനും വിവിധ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാനും യുവ പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന യങ് പ്രൊഫഷണല്‍ പ്രോഗ്രാമിലേക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അപേക്ഷ ക്ഷണിച്ചു.
പ്രവൃത്തിപരിചയം, അഭികാമ്യമായ യോഗ്യത, അപേക്ഷകര്‍ക്ക് വേണ്ട നൈപുണികള്‍/അഭിരുചികള്‍, തിരഞ്ഞെടുപ്പുരീതി, ജോലിയുടെ സ്വഭാവം തുടങ്ങിയവ www.sebi.gov.in ല്‍ ‘കരിയേഴ്‌സ്’ ലിങ്കിലുള്ള വിശദമായ വിജ്ഞാപനത്തില്‍ ലഭിക്കും. പ്രായം ജനുവരി നാലിന് 30 വയസ്സ് കവിയരുത്.
ഒരു വര്‍ഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഓരോ വര്‍ഷം വീതം രണ്ടുതവണ നീട്ടാം. മുംബൈയിലാകും പ്രവര്‍ത്തനം. പ്രതിമാസ സ്‌റ്റൈപെന്‍ഡ് 60,000 രൂപ.