തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ, സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ക്ലസ്റ്ററുകള്‍ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വ്യാഴാഴ്ച വീണ്ടും അവലോകനയോഗം ചേരും.സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് വ്യാപകമാണ്. കെ.എസ്.ആര്.ടി.സി, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കിടയില്‍ രോഗവ്യാപനം അതിവേഗമാണ്.
യു.എസിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. കടുത്ത പല നിയന്ത്രണങ്ങളിലേക്കും കേരളം വീണ്ടും നീങ്ങുമെന്നാണ് വിവരം.മന്ത്രി വി. ശിവന്‍കുട്ടി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന് തുടങ്ങി പ്രമുഖര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ശിവന്‍കുട്ടിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളില്‍ കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണിപ്പോള്.
മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു.സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറി ഈമാസം 23 വരെ അടച്ചു. ഗതാഗത മേഖലയിലെ നിയന്ത്രണം തീരുമാനിക്കാന്‍ ബുധനാഴ്ച യോഗമുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തില്‍ കലാലയങ്ങള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുന്നെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യം പരിശോധിക്കും. അവലോകന സമിതിയുടെ നിര്‍ദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനം, ദേവസ്വം മന്ത്രിമാരുടെയും ഓഫിസുകള്‍ അടച്ചു. ആരോഗ്യമന്ത്രിയുടെ ഓഫിസിലും ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു. സി.പി.എം ജില്ല സമ്മേളനത്തിന്റെ പ്രധാന സംഘാടകന്‍ കടകംപള്ളി സുരേന്ദ്രനും കോവിഡ് ആണ്. നോര്‍ക്കയില്‍ സി.ഇ.ഒക്കും ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറി ഈമാസം 23 വരെ അടച്ചു. ഗതാഗത മേഖലയിലെ നിയന്ത്രണം തീരുമാനിക്കാന്‍ ബുധനാഴ്ച യോഗമുണ്ട്.
കോവിഡ് വ്യാപന സാഹചര്യത്തില്‍ കലാലയങ്ങള്‍ അടച്ചിടുന്ന കാര്യം ആലോചിക്കുന്നെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. പഠനം ഓണ്‍ലൈനാക്കുന്ന കാര്യം പരിശോധിക്കും. അവലോകന സമിതിയുടെ നിര്‍ദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.