മാർവൽ കോമിക്സിലെ സൂപ്പർഹീറോ കഥാപാത്രമായ ‘മൂൺ നൈറ്റി’നെ ആധാരമാക്കി പുതിയ വെബ്സീരിസുമായി ഡിസ്നി പ്ലസ്. ഓസ്കർ ഐസക് ആണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ഈഥൻ ഹോക്ക് ആണ് വില്ലൻ കഥാപാത്രമായ ആർതർ ഹരോയെ അവതരിപ്പിക്കുന്നത്. ആറ് എപ്പിസോഡുകൾ ഉള്ള സീരിസ് മാർച്ച് 30 മുതൽ ഡിസ്നി പ്ലസില്‍ സ്ട്രീം ചെയ്ത് തുടങ്ങും.
40- 50 മിനുട്ടുള്ളതാണ് സീരീസിൻ്റെ ഓരോ എപ്പിസോഡും. ഇതാ ‘മൂണ്‍ നൈറ്റ്’ സീരീസിൻ്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഓസ്‍കര്‍ ഐസക് ചെയ്യുന്ന കഥാപാത്രം ‘മാര്‍ക് സ്‍പെക്ടര്‍’ ആണ്. ‘ആര്‍തര്‍ ഹാരോ’ ആയിട്ട് ഈഥൻ ഹോക്ക് അഭിനയിക്കുന്നു. നാല് എപ്പിസോഡുകള്‍ സംവിധാനം ചെയ്യുന്നത് മൊഹമ്മദ് ദിയാബാണ്.
രണ്ട് എപ്പിസോഡുകള്‍ ജസ്റ്റിൻ ബെൻസണും ആരോണും ചേര്‍ന്ന് സംവിധാനം ചെയ്യുന്നു. ‘മൂണ്‍ നൈറ്റ്’ എന്ന സീരീസിൻ്റെ നിര്‍മാണത്തില്‍ സംവിധായകൻ മൊഹമ്മദ് ദിയാബും നായകൻ ഓസ്‍കര്‍ ഐസകും ഭാഗമാകുന്നു. മാര്‍വലിൻ്റെ ‘സ്‍പൈഡര്‍മാൻ: എക്രോസ് ദ സ്‍പൈഡര്‍ വേഴ്‍സി’ല്‍ ഓസ്‍കര്‍ ഐസക് കേന്ദ്ര കഥാപാത്രത്തിൻ്റെ ശബ്‍ദമായുണ്ടാകും. എന്തായാലും മാര്‍വലിൻ്റെ സൂപ്പര്‍ഹീറോ സീരീസ് ‘മൂണ്‍ നൈറ്റി’നായുള്ള കാത്തിരിപ്പിലാണ് എല്ലാവരും.