സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘കള്ളന്‍ ഡിസൂസ’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കിത്താബാ’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ലിജോ ടോമും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്.
സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രത്തിന്‍റെ സ്‍പിന്‍ ഓഫ് ചിത്രമാണ് ഇത്. ചിത്രം ജനുവരി 21ന് തിയറ്ററുകളില്‍ എത്തും. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍.
നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സജീര്‍ ബാബയാണ്. അരുണ്‍ ചാലില്‍ ഛായാഗ്രഹണവും റിസ്സല്‍ ജൈനി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ലിയോ ടോമാണ് ചിത്രത്തിലെ മറ്റൊരു സംഗീതസംവിധായകന്‍. പശ്ചാത്തലസംഗീതം കൈലാസ് മേനോന്‍. റംഷി അഹമ്മദ്, സാന്ദ്രാ തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.