കൊച്ചി: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുട്യൂബ് വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരേ കേസെടുത്തു. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പേ സാമൂഹികമാധ്യമങ്ങളില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരേ ‘മീടൂ’ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഗ്രൂപ്പിലാണ് ഇയാൾക്കെതിരേ ആരോപണങ്ങൾ വന്നത്.
ഈ ആരോപണങ്ങള്‍ ഉന്നയിച്ചവരിലൊരാളാണ് ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്.