കൊച്ചി: പതിനേഴുകാരിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് നഗ്ന ഫോട്ടോകളും വീഡിയോയും കൈക്കലാക്കി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം. പാലക്കാട് മണ്ണാർക്കാട് സ്വദേശി അലൻ ടോമിക്കാണ് (21) എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചത്.
2020 ഫെബ്രുവരി മുതൽ പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായ പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ അയച്ചു മേടിക്കുകയായിരുന്നു. നിരവധി തവണ ഭീഷണിപ്പെടുത്തി വീഡിയോ കോൾ വഴി പെൺകുട്ടിയുടെ നഗ്ന വീഡിയോസ് പ്രതി റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതി തന്റെ നഗ്ന വീഡിയോസും, ഫോട്ടോസും പെൺകുട്ടിക്ക് അയച്ച് നൽകിയിരുന്നു. ഇത്തരത്തിലുള്ള പീഡനം സഹിക്കവയ്യാതെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകുന്നത്.
ഇതിനെ തുടർന്ന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റക്യത്യത്തിനുപയോഗിച്ച ഫോൺ പ്രതിയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.