അബുദാബി : മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21, വെള്ളിയാഴ്ച അദ്ധ്യാപക പരിശീലനം ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്നു.മലയാളം മിഷന്‍ അബുദാബി മേഖലയ്‌ക്ക് കീഴില്‍ നിലവില്‍ കേരള സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചര്‍ സെന്റര്‍, ബദാസായിദ് ലൈഫ്ലാബ് മ്യൂസിക്കല്‍ തിയ്യറ്റര്‍ തുടങ്ങി 65 സെന്ററുകളിലായി ആയിരത്തി എണ്ണൂറിലേറെ വിദ്യാര്‍ത്ഥികള്‍ 72 അദ്ധ്യാപിക അദ്ധ്യാപകന്മാരുടെ കീഴില്‍ മാതൃഭാഷയുടെ മാധുര്യം നുകര്‍ന്നുവരുന്നുണ്ട്.
പുതിയ ബാച്ചുകള്‍ ഏപ്രില്‍ മാസത്തില്‍ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് ഓണലൈന്‍ വഴി അദ്ധ്യാപക പരിശീലനം നടത്തുന്നത്.ഗള്‍ഫ് മേഖലയില്‍ ഏറ്റവും മികച്ച രീതിയില്‍ നടന്നുവരുന്ന മലയാളം മിഷന്‍ അബുദാബിയുടെ കീഴിലെ മലയാളം ക്ലാസുകളില്‍ അദ്ധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ 055 4220514 എന്ന വാട്‌സപ്പ് നമ്ബറില്‍ എത്രയും വേഗം പേര് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.