കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിൽ ഉണ്ടായ വൻ ഭൂചലനത്തില്‍ 26 പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. ഇതില്‍ അഞ്ച് സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്.
പടിഞ്ഞാറന്‍ ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണാണ് മരണങ്ങളെന്ന് പ്രവിശ്യ വക്താവ് ബാസ് മുഹമ്മദ് സര്‍വാരി വ്യക്തമാക്കി. മുഖര്‍ ജില്ലയിലും ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.2015ല്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രാജ്യത്ത് 280 പേര്‍ കൊല്ലപ്പെട്ടിരുന്നു.