ദുബായ്: അബുദാബിയിലെ ഹൂത്തി ആക്രമണത്തിന് സൗദിയുടെ ഭാഗത്തുനിന്നും മിന്നലാക്രണം. യെമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി സൗദി സഖ്യ സേന അറിയിച്ചു. 12 ഹൂത്തി വിമതരെ വധിച്ചെന്നും ആക്രമണങ്ങളെ പ്രതിരോധിച്ചെന്നും സഖ്യസേന വ്യക്തമാക്കി.
അതേസമയം, അബുദാബിയിലെ ഹൂത്തി ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിക്കുകയും ചെയ്തു. ജനവാസ മേഖലകള്‍ക്ക് നേരെയുള്ള ഹൂത്തി ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും സമാധാനം തകര്‍ക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ഐക്യ രാഷ്ട്ര സഭയുടെ കൂട്ടിച്ചേർത്തു. ആക്രമണം നേരിട്ട യു.എ.ഇക്ക് കൂടുതല്‍ രാജ്യങ്ങള്‍ പിന്തുണ അറിയിച്ചു. ജോര്‍ദാന്‍ രാജാവ് യു.എ.ഇ. വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ചു ഐക്യദാര്‍ഢ്യം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
യെമനിലെ സനായില്‍നിന്നാണ് ഡ്രോണ്‍ അബുദാബിയില്‍ എത്തിയതെന്ന് സംശയിക്കുന്നു.