കോട്ടയം:കൈക്കൂലി കേസില്‍ ആരോപണ വിധേയനായ ജോസ്മോന് തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ആദ്യം കോഴിക്കോട് തിരികെ ജോലിയില്‍ കയറിയ ഇയാളെ പിന്നീട് തിരുവനന്തപുരത്ത് നിയമനം നല്‍കിയതായി പിസിബി ചെയർമാൻ അറിയിച്ചു.ജോസ്മോനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. റബര്‍ ട്രേഡിംഗ് കമ്പിനി ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. സ്ഥാപനത്തിന്റെ ഉടമ നല്കിയ പരാതിയില്‍ കോട്ടയം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളുടെ കൊല്ലത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ പണവും സ്വർണവും വിദേശ കറൻസികളും ഉൾപ്പെടെ കോടികളുടെ സമ്പാദ്യം കണ്ടെത്തിയിരുന്നു. ബാങ്കിൽ ഒന്നര കോടിയുടെ നിക്ഷേപത്തിന് പുറമേ വാഗമണ്ണിൽ റിസോർട്ടും ആഡംബര വീടും രണ്ടു ഫ്ലാറ്റും ഉൾപ്പെടുന്ന ഭൂസ്വത്തിന്റെ രേഖകളും കണ്ടെടുത്തു. കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മോന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.