ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ ചിത്രം ‘മിന്നല്‍ മുരളി പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്.ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്.
കുട്ടിക്കഥകളിൽ കാണുന്നപോലെ സൂപ്പർ പവറുള്ള ഹീറോ ആയി വേഷത്തിലെത്തുന്ന ടോവിനോ ആരാധകരെയും കുഞ്ഞു മനസ്സുകളെയും ഒരുപോലെ വിസ്മയിപ്പിച്ചിരിയ്ക്കുകയാണ്.’മിന്നൽ മുരളി എന്ന കഥാപത്രം മിന്നുന്ന പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നതും.
പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.ബേസില്‍ ജോസഫും ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ബിന്തി, വര്‍ക്ക് ഫോഴ്സ്, ഗ്രിറ്റ്, മ്യൂട്ട് ഫയര്‍ എന്നിവയാണ് ന്യൂയോര്‍ക്ക് ടൈംസില്‍ ഇടംപിടിച്ച മറ്റ് സിനിമകള്‍.